പോത്തൻകോട്: പോത്തൻകോട് യു.പി. സ്‌കൂളിൽ നടത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിക്കൽ ചടങ്ങ് ലോക്ക് ഡൗൺ കാലത്തുള്ള നിയമലംഘനമെന്ന് കാണിച്ച് കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റി പരാതി നൽകി. ചടങ്ങിൽ പന്ത്രണ്ടോളം വിദ്യാർഥികളടക്കം മുപ്പതോളം പേർ പങ്കെടുത്തെന്നും ചടങ്ങ് മുക്കാൽ മണിക്കൂറോളം നീണ്ടു നിന്നതായും ഇത് നിയമലംഘനമെന്നും കാണിച്ച് കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റെ് എ.എസ്. അനസ് പോത്തൻകോട് പോലീസിൽ പരാതി നൽകി.