വെഞ്ഞാറമൂട് :
ലോക് ഡൗണിലും വീട്ടിൽ ജൈവ പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും ഒരുക്കിയാണ് വെഞ്ഞാറമൂട്ടിലെ പ്രവാസി മലയാളി
കോട്ടുകുന്നം ബിജിതാലയത്തിൽ
ബാജി രവീന്ദ്രൻ മാതൃകയാകുന്നത്.
തന്റെ മുഴുവൻ സമയവും കൃഷിക്കായി ചെലവഴിക്കുന്ന ഇദ്ദേഹം പരിസരവാസികൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നു. ജനുവരി ആദ്യവാരം നാട്ടിലെത്തിയ ബാജി ലോക്ഡൌൺ കാരണം തിരികെ പോകാൻ പറ്റാത്ത സ്ഥിതിയായി അതോടുകൂടി പിന്നീടുള്ള സമയം കൃഷിക്കായി മാറ്റിവയ്ക്കുകയായിരുന്നു .ചെറിയ തോതിൽ കൃഷി ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പറമ്പിൽ ഇപ്പോൾ പാവൽ, പടവലം, വെണ്ട, ചീര കത്തിരി, അമര തുടങ്ങി ഒട്ടനവധി ജൈവ പച്ചക്കറികൃഷിയും, കൂടാതെതന്നെ ശുദ്ധജല മത്സ്യ കൃഷിയും വിവിധയിനം പഴവർഗങ്ങളും കൊണ്ട് സമ്പൽസമൃദ്ധമായി. പൂർണ്ണമായും വിഷരഹിതമായ ഈ ജൈവ പച്ചക്കറി തോട്ടത്തിൽ ബാജി രവീന്ദ്ര നോടൊപ്പം കുടുംബാംഗങ്ങളെല്ലാം തന്നെ സഹായിക്കുന്നുമുണ്ട്. നിലവിൽ ലോക്ഡൌൺ കാരണം വിദേശ രാജ്യങ്ങളിലേക്ക് പോകാൻ കഴിയാത്ത എല്ലാ പ്രവാസികളും ഇതുപോലെ വീട്ടിൽ ഗാർഹിക ആവശ്യത്തിനുള്ള പച്ചക്കറി എങ്കിലും നട്ടു വളർത്തണം എന്നാണ് ബാജി രവീന്ദ്രന്റെ അഭിപ്രായം.നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺ കുമാറും നെല്ലനാട് കൃഷിഓഫീസർ സുമ റോസും കൃഷിയിടം സന്ദർശിക്കുകയും ചെയ്തു