തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. തിങ്കളാഴ്ച രാത്രി 8 മണിക്ക് 25 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്നാണ് ആദ്യ ബസ് യാത്ര തിരിച്ചത്. ബെംഗളൂരു കെ.പി.സി.സി ആസ്ഥാനത്ത് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്രകാരം കര്‍ണാടക കോണ്‍ഗ്രസ് കമ്മറ്റിയാണ് ബസ് സൗകര്യം ഒരുക്കിയത്.
സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അയക്കണമെന്ന പ്രതിപക്ഷത്തിന്റെ നിരന്തര അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍. എ ഹാരിസ് എംഎല്‍എയുടെ 9696969232 എന്ന മൊബൈല്‍ നമ്ബറിലോ, [email protected] എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടണമെന്നും കോണ്‍ഗ്രസ് അറിയിച്ചു.