സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്ത് ആഴ്ച്ച മുതല്‍ തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. മദ്യത്തിന് വിലകൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വില്‍പ്പന നികുതി പത്തു മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കും. ബവറിജസ് ഔട്ട് ലെറ്റുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സമ്ബ്രദായം നിലവില്‍വരും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാനും അനുവാദം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു
മദ്യത്തിന് വില കൂട്ടുന്നതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പന നികുതിയിലാണ് വര്‍ധന വരുത്തുക. നാനൂറു രൂപയില്‍താഴെ അടിസ്ഥാന വിലയുള്ള മദ്യത്തിന് പത്തുശതമാനവും 400ന് മുകളിലുള്ളതിന് 35 ശതമാനവും നികുതി കൂടും.ഇതോടെ വിലകൂടിയ മദ്യത്തിന്‍റെ നികുതി 221 ല്‍ നിന്ന് 247 ലും വിലകുറഞ്ഞ മദ്യത്തിന്‍റേത് 202 ല്‍ നിന്ന് 212 ഉം ശതമാനമായി. മദ്യക്കമ്ബനികളില്‍ നിന്ന് ബവറിജസ് കോര്‍പ്പറേഷന്‍ൃ മദ്യം വാങ്ങുന്ന വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടി , അതിന് മേലാണ് വില്‍പ്പന നികുതി ചുമത്തുന്നത്. ബിയറിനും വൈനിനും വിദേശനിര്‍മിത വിദേശ മദ്യത്തിനും പത്ത് ശതമാനം നികുതി വര്‍ധിപ്പിക്കും. ഇത് നടപ്പാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും.
ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളിലൂടെ വെര്‍ച്വല്‍ ക്യൂ സമ്ബ്രദായത്തിലൂടെയാണ് മദ്യം വില്‍ക്കുക. പ്രത്യേക ആപ്പിലൂടെ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിശ്ചിത ഔട്ട് ലെറ്റില്‍ നിന്ന് നിശ്ചിത സമയത്ത് മദ്യം വാങ്ങാം. ബാറുകളില്‍ നിന്ന് പാഴ്സലായും മദ്യം വില്‍ക്കും. ഇതിനായി അബ്കാരിചട്ടത്തില്‍മാറ്റം വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇത് നടപ്പാക്കാനുള്ള വിശദമായ മാര്‍ഗനിര്‍ദേശം എക്സൈസ് വകുപ്പ് പുറപ്പെടുവിക്കും.
ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 200 രൂപ വരെ കൂടും
മദ്യത്തിന്റെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 60 രൂപ മുതല്‍ 200 രൂപ വരെ കൂടും. ബിയറിനു പത്തു രൂപ മുതല്‍ വര്‍ധനയുണ്ടാകും. വൈനിനു 25 രൂപ മുതലാകും വര്‍ധന
ലോക്കഡൗണ്‍ കാലത്തെ കാത്തിരിപ്പിനു ശേഷം മദ്യം വാങ്ങാനെത്തുന്നവര്‍ ഇനി വലിയവില നല്‍കേണ്ടി വരും. ഏറ്റവും ആവശ്യക്കാരുള്ള ജവാന്‍ മദ്യത്തിനു ഇനി 580 രൂപ നല്‍കേണ്ടി വരും. നിലവിലിത് 500 രൂപയായിരുന്നു.
ബവ്കോ പട്ടിക പ്രകാരം കൂടുന്ന വില:
560 രൂപയുള്ള ഹണീ ബിക്ക് 620 ആകുമ്ബോള്‍ സെലിബ്രേഷന്‍റെ വില 520 ല്‍ നിന്നു 580 ആകും. വിലകൂടിയ മദ്യമായ ബെക്കാര്‍ഡിയുടെ വില 1290 ല്‍ നിന്നു 1440 ആകുമ്ബോള്‍ സിംഗനേച്ചറിനു 1270 ല്‍ നിന്നു 1410 ആയും മാജിക് മൊമന്‍റ്സിനു 910 ല്‍ നിന്നു 1010 രൂപയായും വില വര്‍ധിക്കും.
നൂറു രൂപ വിലയുള്ള കിങ്ഫിഷര്‍ ഗോള്‍ഡ് ബിയറിനു നൂറ്റി പത്തു രൂപയാകും. കിങ്ഫിഷര്‍ ബ്ലൂവിനു 110 ല്‍ നിന്നു 121 ആയും പ്രീമിയം സ്ട്രോങിനു 100 രൂപയില്‍ നിന്നു 110 ആയും വര്‍ധിയ്ക്കും. ടുബോര്‍ഗിനു 90 ല്‍ നിന്നു 100 ആയും ഫോസ്റ്റേഴ്സിനു 100 ല്‍ നിന്നു 110 ആയും വില വര്‍ധിയ്ക്കും. ഏറ്റവും കുറഞ്ഞ വിലയുള്ള വൈനിനു 25 രൂപയും കൂടിയ വൈനിനു അതിനു ആനുപാതികമായും വില കൂടും. പുതുക്കിയ വില വിവര പട്ടിക ധനവകുപ്പ് ഇതിനോടകം ബവ്കോയ്ക്ക് കൈമാറിക്കഴിഞ്ഞു.