കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്
നേരിട്ടെത്തി പരിശോധിച്ചു. തമ്പാനൂർ, കിഴക്കേകോട്ട, വഞ്ചിയൂർ, എസ്.എസ് കോവിൽ റോഡ്, മാഞ്ഞാലികുളം, തകരപ്പറമ്പ് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നിർമ്മിച്ച ഓടകളിൽ നീരൊഴുക്ക് സുഗമമാക്കാനും ഇതുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കനും കളക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും ഒരാഴ്ചയ്ക്കകം പുരോഗതി അറിയിക്കണമെന്നും കളക്ടർ നിർദേശം നൽകി. തഹസിൽദാർ, കോർപ്പറേഷൻ-ഇറിഗേഷൻ-കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Flash
ഇടിമിന്നലില്‍ നാലു വീടുകള്‍ക്ക് നാശനഷ്ടം.