തിരുവനന്തപുരം/ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി കാണത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലായിരിക്കും നമസ്കാരം.
പെരുന്നാള്‍ പ്രമാണിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്ബത് വരെ തുറക്കാം. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.