തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന നടത്തുന്നത് കോവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഎം സഹയാത്രികര്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍മിക്കാന്‍ അനുവാദം നല്‍കിയതെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു. 10 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ആപ്പിന് പ്രതിമാസം മൂന്നു കോടി രൂപ നല്‍കുന്നത് എന്തിനാണ്. ഒരു ടോക്കണിന് 50 പൈസ വച്ചു കമ്ബനിക്ക് നല്‍കുന്നത് എന്തിനാണ്. കമ്ബനിയെ തിരഞ്ഞെടുത്തത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ഉത്തരവ് റദ്ദാക്കണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് മന്ത്രി അടിയന്തിരമായി ഇടപെടണം. ആപ്പ് നിര്‍മിക്കാനുള്ള ചുമതല ഐടി മിഷനെയോ സിഡിറ്റിനെയോ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Flash
കാരക്കോണം മെഡിക്കൽ കോളേജിൽ സംഘർഷം,നാല് വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം