തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനം. മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ് ലഭ്യമാകുമെന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യ വില്‍പ്പന ആരംഭിക്കുമെന്നും ബിവ്റേജസ് വൃത്തങ്ങള്‍ അറിയിച്ചു.
സാധാരണ ഫോണില്‍ കൂടി എസ്‌എംഎസ് വഴിയാണ് മദ്യം ബുക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം കമ്ബനികളുമായി ഇന്ന് ചര്‍ച്ച നടത്തും. ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പില്‍ ഉപയോഗിക്കുന്നതെന്ന് ഫെയര്‍കോഡ് സിഇഒ എം.ജി.കെ വിഷ്ണു പറഞ്ഞു. സാധാരണ ഫോണിലൂടെയും ആപ് ഉപയോഗിക്കാം.