വെഞ്ഞാറമൂട് :കളക്ടർ വിളിച്ചു ചേർത്ത ഡി കെ മുരളി എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിന്റെ തീരുമാനപ്രകാരം വാമനപുരം,മണിക്കൽ, നെല്ലനാട് പഞ്ചായത്തുകളിൽ കോവിഡ് 19 ന്റെ പരിശോധന ആരംഭിച്ചു.വാമനപുരം ആനച്ചൽ യുപി സ്കൂളിൽ നടന്ന പരിശോധനയിൽ 60 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ഈ 60 പേരും രോഗിയുമായി അടുത്തിഴ പഴകിയവരാണ്. മാണിക്കൽ പഞ്ചായത്തിലെ ആലിയാട് പകൽ വീട്ടിൽ നടന്ന പരിശോധനയിൽ 31 പേരാണ് പരിശോധനയ്ക്കെത്തിയത്.നെല്ലനാട് പഞ്ചായത്തിൽ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 10 പേരുടെ ശ്രവമാണ് പരിശോധനയ്ക്കെടുത്തത്.
പരിശോധനക്ക് വിധേയമാക്കപ്പെട്ടവരിൽ 2 രോഗിയുമായി ഇടപഴകിയവരും 8 പേർ പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുടെ ഭാഗമായുമാണ് പരിശോധന നടത്തിയത്. ചൊവാഴ്ച്ചയും പരിശോധന നടക്കും