പോത്തൻകോട് : തോന്നയ്ക്കൽ ബയോസയൻസ് പാർക്കിന് സമീപം ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് രാത്രി എട്ടര മണിയോടെയാണ് അപകടം. ആറ്റിങ്ങൽ മംഗലപുരം ദേശീയ പാതയിൽ ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിലേക്ക് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് റോഡിന്റെ മധ്യഭാഗത്ത് കൂടി വന്ന് റോംഗ് സൈഡ് കയറി ഇടിച്ചതാണെന്നും ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Flash
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി