പോത്തൻകോട് : കണിയാപുരം പള്ളിപ്പുറത്ത് താമരക്കുളത്തിനു സമീപം നിർമ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ മെഥിനിപ്പൂർ സുബയചന്ദ്രകിരണിന്റെ മകൻ ബബൻ കിരൺ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നേകാലോടെ സ്വകാര്യ ഫ്‌ളാറ്റ് നിർമ്മാണ സ്ഥലത്താണ് സംഭവം. കമ്പി കെട്ടുന്ന പണി നടത്തിക്കൊണ്ടിരിക്കെ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചതെന്ന് മംഗലപുരം പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. ബബൻ കിരൺ ഇവിടെ എത്തിയിട്ട് ഒരു വർഷത്തോളമായി. ഭാര്യ.പൂജാകിരൺ
Flash
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി