പോത്തൻകോട്: കച്ചവടക്കാർക്ക് ചന്ത തുറന്നു കൊടുക്കാത്തതിലും ജങ്്ഷനിലെ നടപ്പാതകളിൽ കച്ചവടതിരക്ക് കാരണം പൊതുജനം ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനുമുള്ള നടപടികൾ സ്വീകരിക്കാത്തതിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പോത്തൻകോട് ചന്തയ്ക്ക് മുമ്പിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ഡി.സി.സി. ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ലാൽ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് എം. മുനീർ,ഡി.സി.സി. അംഗം കൃഷ്ണൻ കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെമ്പായം മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ്, ഐ.എൻ.ടി.യു.സി. ബ്ലോക്ക് പ്രസിഡന്റ് പൂലന്തറ കിരൺദാസ്, കെ. എസ്. യു. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, കോൺഗ്രസ് നേതാക്കളായ ഇടത്തറ രാജൻ, ശിഹാബ്, അൻസാർഷാ, മഹിളാ കോൺഗ്രസ് നേതാക്കളായ ഷീജ, വിജി, യൂത്ത് കോൺഗ്രസ് നേതാക്കളായ അനന്തു കൃഷ്ണൻ, താഹ, മിഥുൻ, അമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പോത്തൻകോട് ചന്തയ്ക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം
Flash
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി