തിരുവനന്തപുരം : വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി വട്ടിയൂർക്കാവ് എം.എൽ എയും ഇന്റസ് സൈക്കിൾ എംബസിയും ചേർന്ന് സൈക്കിളുകൾ വിതരണം ചെയ്തു. വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്കാണ് കവടിയാർ ശ്രീ വിവേകാനന്ദസ്വമി പാർക്കിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വ: വി.കെ. പ്രശാന്ത് സൈക്കിളുകൾ നൽകിയത്. ആരോഗ്യവും പരിസ്ഥിതിയും സംരക്ഷണത്തിനാണ് സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഇതിന് ഇന്റസ് സൈക്കിൾ എംബസി ഉൾപ്പെടെയുള്ള സംഘടനകൾ നിർണ്ണായക ങ്ക് നിർവ്വഹിക്കുന്നുണ്ടെന്നുംഎം.എൽ.എ പറഞ്ഞു. കൗൺസിലർമാരായ ആർ ഗീത ഗോപാൽ, കെ.മുരളീധരൻ , ബിന്ദു ശ്രീകുമാർ , തിരുവനന്തപുരം ബൈസൈക്കിൾ മേയർ പ്രകാശ് പി ഗോപി നാഥ് എന്നിവരും പങ്കെടുത്തു
Flash
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി