onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Health

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ പെരുകുന്നു കാട്ടാക്കടയ്‌ക്കൊപ്പം വഞ്ചിയൂരും കനത്ത ജാഗ്രതയില്‍

സ്വന്തം ലേഖകൻ by സ്വന്തം ലേഖകൻ
June 16, 2020
in Health, Kerala, Latest News
തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ പെരുകുന്നു കാട്ടാക്കടയ്‌ക്കൊപ്പം വഞ്ചിയൂരും കനത്ത ജാഗ്രതയില്‍
377
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വഞ്ചിയൂരില്‍ ഗൃഹനാഥന്റെ മരണവും കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല ഉറവിടമറിയാത്ത രോഗകേന്ദ്രമായി മാറി. സംസ്ഥാനത്ത് ആദ്യം കൊവിഡ് ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശിയും റിട്ട.എ.എസ്.ഐയുമായ അബ്ദുള്‍ അസീസിന്റെ മരണം മാസങ്ങള്‍ പിന്നിട്ടിട്ടും രോഗബാധയുണ്ടായതെങ്ങനെയെന്നത് അവ്യക്തമായി തുടരുന്നതിനിടെയാണ് ജില്ലയില്‍ ഉറവിടമറിയാത്ത പുതിയ കേസുകള്‍ ഒന്നൊന്നായി തലപൊക്കുന്നത്.

കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ രോഗകാരണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമജീവിതം നയിച്ചുവന്ന രമേശന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിലും വഞ്ചിയൂരുമായി മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുമായി അടുത്തിടപഴകിയ ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാരും രമേശനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും നിരീക്ഷണപ്പട്ടികയിലുണ്ട്. ആരോഗ്യ പ്രവര്‍ത്തകയുടെ രോഗബാധയെ തുടര്‍ന്ന് ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ഇവര്‍ സന്ദ‌ര്‍ശിച്ച പൊതു സ്ഥലങ്ങളും വഞ്ചിയൂരില്‍ രമേശന്റെ വീടും പരിസരവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ അണുവിമുക്തമാക്കി.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിനും മറ്റും അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും രോഗികളുമായും വീട്ടുകാരുമായും സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനിടയിലോ ജോലിയുടെ ഭാഗമായ ആശുപത്രി യാത്രകള്‍ക്കിടയിലോ ആകാം കാട്ടാക്കടയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ പോയാല്‍ സമൂഹവ്യാപനം പോലുള്ള ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കും.

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിന്‍പുറം, കൊല്ലോട് എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ആരോഗ്യപ്രവര്‍ത്തകയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. രോഗം തിരിച്ചറിയും മുമ്ബ് നൂറോളം വീടുകളില്‍ ഇവര്‍ ഫീല്‍ഡ് വിസിറ്റ് നടത്തിയിരുന്നു. ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു. ബാങ്കും എ.ടി.എമ്മും സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കുടുംബശ്രീ യോഗവും ചേര്‍ന്നു. ഇത്തരത്തില്‍ ഇവരുമായി അടുത്തിടപഴകിയ 250 പേരെയാണ് ഇന്നലെ ക്വാറന്റൈനിലാക്കിയത്. ഇവരുടെ സ്രവ പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന് നടക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു രമേശന്‍. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. മേയ് 23 മുതല്‍ മെയ് 28 വരെ ജനറല്‍ ആശുപത്രിയില്‍ ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ജൂണ്‍ 5ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 12ന് ഇദ്ദേഹം മരിച്ചു. പിന്നീട് സ്രവമെടുത്തു പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഇയാളുടെ ബന്ധുക്കളുടെ യാത്രാവിവരമടക്കം ജില്ലാഭരണകൂടം പരിശോധിക്കുന്നുണ്ട്. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നേരത്തേ മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിനും നാലാഞ്ചിറയിലെ വൈദികനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Previous Post

പേട്ട കെപ്‌കോ ഔട്ട്‌ലെറ്റിലെ 12 ജീവനക്കാര്‍ ക്വാറന്റീനില്‍

Next Post

പാമ്പിനെ പിടിക്കണമെങ്കിൽ ഇനി ലൈസൻസ് വേണം

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Related Posts

exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്
Kerala

exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

August 7, 2020
എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ
Kerala

എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ

August 7, 2020
കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു
Latest News

കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു

August 7, 2020
വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍മ്മിച്ച സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു
Latest News

വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍മ്മിച്ച സ്മാര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

August 7, 2020
രാജമലയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും
Kerala

രാജമലയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

August 7, 2020
രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി
Kerala

രാ​ജ​മ​ല ദു​ര​ന്തം: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

August 7, 2020
Next Post
പാമ്പിനെ പിടിക്കണമെങ്കിൽ ഇനി ലൈസൻസ് വേണം

പാമ്പിനെ പിടിക്കണമെങ്കിൽ ഇനി ലൈസൻസ് വേണം

Follow Us in Facebook

Online vartha 24x7

Recent News

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

August 7, 2020
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

August 7, 2020
എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ

എയർ ഇന്ത്യക്ക് വെറുമൊരു പൈലറ്റ് മാത്രമായിരുന്നില്ല.വിമാന അപകടത്തിൽ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ

August 7, 2020
കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു

കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്ടം 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നു

August 7, 2020
Flash
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-74").html(datas[0]); jQuery(".pl-time-hour-74").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-74").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-74").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "6d0fd0cc0f", }; jQuery(".pl-ticker-content-cnt-74").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-74").html(datas[0]); jQuery(".pl-time-hour-74").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-74").show(); jQuery(".pl-ticker-content-cnt-74").show(); jQuery(".pl-bloading-74").hide(); jQuery(".pl-slick-74").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports

Recent News

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തീരദേശത്തെ ലോക്ക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

August 7, 2020
exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

exclusive പരിശോധന ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടു നൽകി; ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്,മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗുരുതര പിഴവ്

August 7, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions