തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പ് പിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനം. വനം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്കെ ഇനി പാമ്പിനെ പിടിക്കാനാകൂ. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ലൈസന്‍സില്ലാതെ പാമ്പ് പിടിച്ചാല്‍ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്ക്കരിക്കുന്നത്. പാമ്പ് പിടുത്തക്കാരനായ സക്കീര്‍ ശാസ്തവട്ടം കഴിഞ്ഞ ദിവസം നാവായിക്കുളത്ത് മൂര്‍ഖനെ പിടിക്കുന്നതിനിടയിൽ കടിയേറ്റു മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലൈസന്‍സ് ഏർപ്പെടുത്താന്‍ വനംവകുപ്പ് ആലോചിച്ചത്.