തിരുവനന്തപുരം : എസ്ഡിപിഐ അക്രമികളുടെ ക്രൂരമായ വധശ്രമത്തിനും ജെറിനെ തളര്‍ത്താനായില്ല. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അഭിഭാഷകന്റെ വേഷത്തില്‍ പുതിയ ജീവിതത്തിലേക്കദ്ദേഹത്തെ എത്തിച്ചു. ഇന്ന് ജെറിൻ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കുകയാണ്.പേയാട് പള്ളിമുക്ക് മണ്‍പുറം വീട്ടില്‍ ജെറിന് ജോയിയുടെ ഇന്നത്തെ വിലാസം, സി.പി.എം ഡി.സി ഓഫീസ്, തെെക്കാട് എന്നതാണ്.2013 ആഗസ്റ്റ് ഒന്നിനായിരുന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും സ്റ്റുഡന്റ്സ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ജെറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിത്. എല്‍.എല്‍.ബി എന്‍ട്രസ് പരീക്ഷ എഴുതി റിസല്‍ട്ട് കാത്തിരിക്കുകയായിരുന്നു.”സ്റ്റുഡന്റസ് സെന്ററില്‍ ചില കോളേജുകളിലെ പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അന്‍സാരിയും ഒപ്പമുണ്ടായിരുന്നു. പിന്നെ ഇവാനിയോസിലെ മൂന്നു പേരും. രാത്രി ഒമ്ബതോടെ പത്തോളം പേരടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സെന്ററിലേക്ക് ഇരച്ചെത്തി.അവിടെയിരുന്ന നാല് ലാപ്പ്ടോപ്പുകള്‍ നിലത്തടിച്ച് പൊട്ടിച്ചു. ഇതോടെ ഇവാനിയോസിലെ വിദ്യാര്‍ത്ഥികള്‍ ഭയന്നോടി. ശബ്ദം കേട്ടെത്തിയ ഞങ്ങളെ വടിവാളും കമ്ബിപ്പാരയും ഉപയോഗിച്ച് തുരുതുരെ വെട്ടി. തല്യ്ക്കായിരുന്നു കൂടുതല്‍ വെട്ട്. വെട്ടേറ്റുവീണ ഞാന്‍ ഇഴഞ്ഞ് ടോയ്ലെറ്റില് കയറി. ചോരവാര്‍ന്ന് കിടന്ന എന്നെ ടോയ്ലെറ്റിലിട്ട് പുറത്തുനിന്നു പൂട്ടിയാണ് അവര്‍ പോയത്. ഞരക്കം കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലാക്കിയത്.അക്രമം നടന്ന് മൂന്നാം നാളായിരുന്നു ജെറിന്റെ പിതാവ് ജോയി ഹൃദയസ്തംഭനം മൂലം മരിച്ചത്. മകന്റെ അവസ്ഥ പത്രങ്ങളിലൂടെ അറിഞ്ഞ് ചങ്കു തകര്‍ന്നു വീഴുകയായിരുന്നു. തുന്നിക്കെട്ടിയ ശരീരവുമായി ആശുപത്രി കിടക്കയില്‍ നിന്നാണ് പിതാവിനെ കാണാന്‍ അന്ന് ജെറിനെത്തിയത്. താമസിയാതെ അമ്മയും വിട്ടുപോയി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു മാസത്തിലേറെ നീണ്ട വാസം. ഇതിനിടെ എന്‍ട്രന്‍സ് റിസല്‍ട്ടു വന്നു. 412ാം റാങ്ക്. ഗവ. ലാ കോളേജില്‍ പാര്‍ട്ടി ചെലവില്‍ പഠനം. താമസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും.
Flash
ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി