തിരുവനന്തപുരം പേട്ട കെപ്കോ ഔട്ട്ലെറ്റിലെ 12 ജീവനക്കാര്‍ ക്വാറന്റീനില്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ വീട്ടില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഭാര്യ കെപ്കോ ജീവനക്കാരിയാണ്. വെള്ളിയാഴ്ചയാണ് വഞ്ചിയൂര്‍ സ്വദേശി രമേശന് മരിച്ചത്. ഇന്നലെയാണ് ഇയാളുടെ കോവിഡ് പരിശോധനാ ഫലം വന്നത്. മേയ് 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കെത്തിയിരുന്നു.
Flash
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു