തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം ആശങ്കയിലായി. 8000ഓളം ജീവനക്കാരുള്ള വി.എസ്.എസ്.സിയില്‍ ഇന്നും നാളെയും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള നടപടികളെടുത്തു. കൊവിഡ് ബാധിച്ച ജീവനക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത് തുമ്ബയിലെ സി.എം.ജി യൂണിറ്റിലാണ്. ഇദ്ദേഹത്തോടൊപ്പം അടുത്തിടപഴകിയ 20ഓളം ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിതലത്തിന് താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ മാത്രം ജോലിക്ക് എത്തിയാല്‍ മതിയെന്നും നിര്‍ദ്ദേച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച ജീവനക്കാരന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ലീവിലായിരുന്നു. അതിനിടയിലായിരിക്കാം രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വി.എസ്.എസ്.സിയില്‍ രോഗബാധയുടെ സാഹചര്യമുണ്ടെന്ന് കരുതാനാവില്ലെന്നാണ് പ്രതീക്ഷയെങ്കിലും മുന്‍കരുതലുകളെടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മഹേന്ദ്രഗിരി തുടങ്ങിയിടങ്ങളിലെ യൂണിറ്റുകളിലേക്ക് ഒൗദ്യോഗിക സന്ദര്‍ശനങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കരാര്‍ ജോലികളും വെട്ടിക്കുറച്ചിട്ടുണ്ട്
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.