വെഞ്ഞാറമൂട് : വട്ടപ്പാറ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്നില്‍ വത്സലാഭവനില്‍ പ്രദീപ് എന്നു വിളിക്കുന്ന രാജേഷ് കുമാറാണ് (32) പിടിയിലായത്. ഒളിവിലായിരുന്ന രാജേഷിന് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാ ഭവനില്‍ ആര്യാദേവനെയാണ് (23) ഇക്കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആര്യയെ വിവാഹം കഴിക്കുമ്ബോള്‍ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. ഇൗ വിവരം മറച്ചുവച്ചാണ് ഇയാള്‍ ആര്യയെ വിവാഹം കഴിച്ചത്. പിന്നീട് വിവരം അറിഞ്ഞതോടെ ആദ്യ ഭാര്യയെ ചൊല്ലി വഴക്കിട്ട് ഇരുവരും പിണങ്ങി ഒന്‍പത് മാസമായി ആര്യ അച്ഛനോടൊപ്പം താമസിച്ചു വരികയായിരുന്നു.
മൂന്ന് ആഴ്ച മുന്‍പ് രാത്രിയില്‍ രാജേഷ് ആര്യയുടെ വീട്ടിവെത്തി പണം ആവശ്യപ്പെട്ട് ബഹളം വച്ചതായും ആര്യയുടെ രക്ഷിതാക്കള്‍ പറയുന്നു. ബുധനാഴ്ച രാത്രി 11 ഓടെ ആര്യയുടെ കുട്ടികളുടെ കരച്ചില് കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാല്‍ വാതില്‍ പൊളിച്ച് നോക്കുമ്ബോഴാണ് ബോധരഹിതയായ നിലയില്‍ ആര്യയെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു വയസുകാരായ ഹര്ഷന്,ഹര്‍ഷിത് എന്നിവരാണ് മക്കള്‍.ആറ്റിങ്ങള്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തില്‍ വട്ടപ്പാറ സി.ഐ ടി.ബിനുകുമാര്‍,എസ്.ഐമാരായ സലില്‍,ബാബു സാബത്ത് എ.എസ്.ഐ ഷാ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍,രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.