വെഞ്ഞാറമൂട്: വീട്ടില്‍ അതിക്രമിച്ച് കയറി ആശാവര്‍ക്കറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.മേലാറ്റുമുഴി എസ്.വി ഭവനില്‍ വിഷ്ണു (28) ആണ് വെഞ്ഞാറമൂട് പൊലിസിന്റെ പിടിയിലായത്.ആശാ വര്‍ക്കറായ വാമനപുരം പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസ്സിയുടെ (37) പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രതിയുടെ വിവരങ്ങള്‍ ആശാ വര്‍ക്കര്‍ ആനാകുടി ആശുപത്രിയിലെ കൊവിഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി എന്ന കാരണത്താല്‍ മാര്‍ച്ച് 3ന് പ്രതി ലിസിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു.
Flash
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു