ആറ്റിങ്ങൽ : കടയ്ക്കാവൂരിലെ അച്ചിട്ടിരുന്ന തട്ടുകടയിൽ ഗ്യാസ്സ് ലീക്കായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി . കടയ്ക്കാവുർ റയിൽവേ സ്റ്റേഷനു സമീപത്തു പ്രവർത്തനം കഴിഞ്ഞ് അടിച്ചിട്ട മലബാർ തട്ടുകടയിലെ പാചക വാതക സിലിണ്ടറിൽ നിന്നും ഗ്യാസ് പുറത്തേക്ക് നല്ല ശബ്ദത്തോടെ . വന്നത് അതിരാവിലെ 1:30 ന് ആണ് സംഭവം. ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീ സജിത് ലാൽ എസ്.ഡിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസറായ ഷിജാം, ഫയർ ഓഫീസർമാരായ ശ്രീരൂപ്, സജീം സജി.എസ്.നായർ, അഷറഫ് എന്നിവർ കടയുടെ പൂട്ട് മുറിച്ചുമാറ്റുകയും അകത്തു കയറി സിലിണ്ടർ പുറത്തെടുത്തു. പരിശോധനയിൽ സിലണ്ടർ കാലപ്പഴക്കം വന്നതാണെന്നും അതിൻ്റെ അടിസ്ഥാനത്തിൽ സിലിണ്ടറിൽ ചെറിയ ദ്വാരം വീണ് ഗ്യാസ് പുറത്തേക്ക് വമിക്കുകയും ചെയ്തു.കൂടാതെ കടയിലെ റഗുലേറ്ററുകൾ എല്ലാം തുറന്ന അവസ്ഥയിലുമായിരുന്നു.പത്രവിതരണക്കാർ കണ്ട് അഗ്നിശമന സേനയെ അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.കടയ്ക്കാവൂർ പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്നു.
Flash
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പിൻവലിച്ചു