പോത്തൻകോട് : ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത, 25 കുട്ടികൾക്ക് പോത്തൻകോട് ഗവ:യു .പി .സ്കൂളിലെ, പ്രഥമാധ്യാപകൻ ടെലിവിഷൻ വാങ്ങി നൽകി പ്രഥമാധ്യാപകൻ എം – സലാഹുദീൻ തൻ്റെ സഹപ്രവർത്തകരുടെ പിന്തുണയോടെ ടെലിവിഷൻ വാങ്ങി നൽകിയത് . വിതരണ ചടങ്ങ് സ്കൂളിൽ വച്ച് അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപകനായ സലാഹുദീൻ കെ.പി.എസ്.ടി.എ അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. സർക്കാരിന്റെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവ് കത്തിച്ചതിൻ്റെ പേരിൽ വിവാദം ഉണ്ടാകുകയും.ഈ സ്‌കൂളിൽ വച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കുട്ടികളിൽ നിന്നും കുടുക്ക പൊട്ടിച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ചടങ്ങ് സംഘടിപ്പിക്കുകയും,ലോക്ക് ഡൗൺ നിയമം ലംഘിച്ചെന്ന പേരിൽ മന്ത്രിയ്ക്ക് എതിരെ കേസടുക്കണമെന്നു ആവശ്യപ്പെട്ടു കോൺഗ്രസ്സ് പ്രവർത്തകർ സമരം നടത്തുകയും ചെയ്തത് .
കോ വിഡ് 19 ൻ്റെ തുടക്കത്തിൽ പള്ളിക്കൂടത്തിലെ 60 ൽ പരം കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു.കൂടാതെ ഈ സ്കൂളിലെ ഭവന രഹിതയായ ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ചടങ്ങിൽ പി.റ്റി.എ.പ്രസിഡൻ്റ് ഷംനാദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ ,ഗ്രാമപഞ്ചായത്തംഗം.അഡ്വ: എസ്.വി.സജിത്, എ.ഇ. ഒ.ഇന്ദു, ബി.പി.ഒ.എ .കെ .നൗഷാദ്, സുരേഷ് ബാബു, ലയൺസ് മുൻ ഗവർണർ എ.കെ.അബ്ബാസ്, കെ.സുരേഷ് കുമാർ, ആർ.സന്ധ്യാറാണി എന്നിവർ പങ്കെടുത്തു.