ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വെള്ളം” എന്ന ചിത്രത്തിെന്റ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസായി. ഫ്രണ്ട്ലി പ്രൊഡക്ഷന്സിെന്റ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. മദ്യവുമായി നടന്നുപോകുന്ന ജയസൂര്യയാണ് ഫസ്റ്റ്ലുക് പോസ്റ്ററിലുള്ളത്. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട…നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്’ എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഫസ്റ്റ് ലുക്കിന് സംവിധായകൻ നൽകിയ അടിക്കുറിപ്പ്.സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആൻറണി, എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും വെള്ളത്തിൽ അഭിനയിച്ചിട്ടുണ്ട്. …”പുലരിയില്‍ അച്ഛെൻറ” എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു….
Flash
കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 50 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടില്ല: അടൂര്‍ പ്രകാശ് എം.പി