തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ സാധ്യത. ധനബില്‍ പാസാക്കാനായി ഈ മാസം 27ന് ഒരു ദിവസത്തേക്കാണ് സമ്മേളനം തീരുമാനിച്ചിരുന്നത്.
സമ്മേളനം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ധനകാര്യബില്ലിന്റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്