തിരുവനന്തപുരം: കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും നാളെ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്തേക്ക് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം:
11 -08-2019 മുതല്‍ 12-08-2019 വരെ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.മേല്പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുന്നു.
കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്
11 /08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.