തിരുവനന്തപുരം: ശ്വാസകോശ രോഗവിഭാഗത്തിന്റെ ഒ പി ക്രമീകരണവുമായി ബന്ധപ്പെട്ട് ന്യൂക്ലിയാർ മെഡിസിൻ നടത്തി വരുന്ന തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം. ഒപി ബ്ലോക്കിന്റെ 229-ാം നമ്പർ മുറിയിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രവർത്തിച്ചിരുന്ന ഒപി ഇനി എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയിലുമായി പ്രവർത്തനം തുടരുമെന്ന് ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ ജേക്കബ് സ്റ്റീഫൻസൺ അറിയിച്ചു. രാവിലെ ഒൻപതു മണി മുതലാണ് ഒ പി ആരംഭിക്കുന്നത്. തൈറോയ്ഡ് ഒപിയ്ക്കൊപ്പം ന്യൂക്ലിയാർ മെഡിസിൻ ഒ പി യും ഈ ദിവസങ്ങളിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പർ: 94956152 31 / 9446031690