.
തിരുവനന്തപുരം: മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്റെ വിവരം ശേഖരിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ മദ്യം വാങ്ങുന്നവരുടെ വയസ് ചോദിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയത്.ഓരോ സമയത്തും ഏത് പ്രായത്തിലുളളവരാണ് മദ്യം വാങ്ങാന്‍ വരുന്നത് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ. ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആവും പ്രായം ചോദിക്കുക. ഇത് രേഖപ്പെടുത്താനുളള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.