ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശി നമസ്കാരത്തിനിടെ മരണപ്പെട്ടു. അവനവഞ്ചേരി കോസ്മോ ഗാർഡൻസിൽ നൗഫ ലാൻഡിൽ ഹാജി അബ്ദുൽ റഹീം (77) ആണ് മരിച്ചത്. ഇന്ന് ആറ്റിങ്ങൽ പള്ളിയിൽ ഇഷാ നമസ്കാരം നിർവഹിക്കവേ മൂന്നാമത്തെ റകഅത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. റിട്ടയേർഡ് വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ :സൈനബ ബീവി
മക്കൾ : നിസ, നിസാദ്, നിസാർ
മരുമകൻ : റാഫി (ദുബായ് )
ഖബറടക്കം നാളെ ഉച്ചയോടെ ആറ്റിങ്ങൽ ജുമാ മസ്ജിദിൽ