വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന വുമൺ ആൻഡ് ചിൾഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം രാവിലെ 9 ന് വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാൻ എത്തിച്ച മൂന്ന് പെൺകുട്ടികളിൽ രണ്ട് കുട്ടികളെ ഉച്ചക്ക് ഒരു മണിക്ക് തിരികെ കൊണ്ടുപോകാൻ വന്നപ്പോൾ കാണാനില്ലെന്നാണ് ഹോം മനേജർ വെഞ്ഞാറമൂട് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.