പാകിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ബംഗ്ലാദേശ് സൂപ്പർ താരം മുഷ്ഫിഖുർ റഹീം. ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനം മൂന്ന്‌ഘട്ടമായാണ് നടക്കുന്നത്. ഇതിൽ ആദ്യ രണ്ട് ഘട്ടങ്ങളിലും റഹീം കളിച്ചിരുന്നില്ല. എന്നാൽ മൂന്നാം ഘട്ട മത്സരങ്ങളിൽ അദ്ദേഹം കളിക്കുമെന്നുള്ള തരത്തിൽ സൂചനകൾ ഉയർന്നിരുന്നുവെങ്കിലും അതിനും ഇപ്പോൾ അവസാനമായിരിക്കുകയാണ് ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായിട്ടായിരുന്നു ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ഘട്ട മത്സരങ്ങൾ നടന്നത്. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഷ്ഫിഖുർ റഹീം ഈ മത്സരങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് റഹീമിനോട് അദ്ദേഹത്തിന്റെ തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായിട്ടായിരുന്നു ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ഘട്ട മത്സരങ്ങൾ നടന്നത്. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഷ്ഫിഖുർ റഹീം ഈ മത്സരങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് റഹീമിനോട് അദ്ദേഹത്തിന്റെ തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. എന്നാൽ ഈയടുത്ത് വീണ്ടും ബംഗ്ലാ ബോർഡ് റഹീമിനോട് പാകിസ്ഥാനിൽ കളിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കുമോയെന്ന് ചോദിച്ചിരുന്നു. അതിന് മറുപടിയായാണ് പാകിസ്ഥാനിൽ കളിക്കാനില്ലെന്ന തന്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് റഹീം വീണ്ടുംവ്യക്തമാക്കിയത്. ഏപ്രിൽ ആദ്യം നടക്കുന്ന ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒരു ഏകദിനവും, ഒരു ടെസ്റ്റ് മത്സരവുമാണ് നടക്കുക.