ന്യൂസിലാന്‍ഡിനെതിരെ നാളെ ക്രൈസ്റ്റ് ചര്‍ച്ചിലാരംഭിക്കുന്ന നിര്‍ണായക ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയും ആശ്വാസവും.
കണങ്കാലിന് വീണ്ടും പരുക്കേറ്റ ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ്സില്‍ 20 മിനിറ്റ് പന്തെറിഞ്ഞ താരം, നേരത്തെ പരുക്കേറ്റ കണങ്കാലിന് വീണ്ടും വേദനയുണ്ടെന്ന് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.
READ
അതേസമയം, കാലിന് നീര്‍ക്കെട്ട് പിടിപെട്ട ഓപ്പണര്‍ പൃഥ്വി ഷാ ആരോഗ്യവാനാണ് എന്ന് പരിശീലകന്‍ രവി ശാസ്ത്രി മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാന്‍ വിജയം അനിവാര്യമാണ്.