തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടുന്ന വാര്‍ത്തയും പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 105 ആയി. 72460 പേര് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഇവരില്‍ 460 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യദിവസമാണ് .ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടില്‍ ഇതാദ്യമായാണെങ്കിലും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പെരുമാറാന്‍ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരില്‍ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്റെ ഗൗരവം ഉള്‍ക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തില്‍ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പോലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ചുമതലപ്പെടുത്തി.ടാക്സികള്‍ ഓട്ടോ എന്നിവ അടിയന്തരസാഹചര്യത്തില്‍ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ മുതിര്‍ന്ന ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേര് പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഹൃത്തുകളുടെ വീട്ടില്‍ പോകുക, ക്ലബില്‍ പോകുക, വായനശാലയില്‍ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ച