തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശം മറികടന്ന് യാത്ര ചെയ്യാന്‍ ശ്രമിച്ചതിന് സംസ്ഥാനത്ത് 402 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 121 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.തിരുവനന്തപുരം റൂറല്‍ രണ്ട്, കൊല്ലം സിറ്റി രണ്ട്, കൊല്ലം റൂറല്‍ 68, കോട്ടയം 10, ആലപ്പുഴ 24, ഇടുക്കി 48, എറണാകുളം സിറ്റി 47, എറണാകുളം റൂ റല്‍ 22, തൃശൂര്‍ സിറ്റി 20, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് 13, കണ്ണൂര്‍ 10, കാസര്‍ഗോഡ് അഞ്ച് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.