പോത്തൻകോട് : പോത്തൻകോട്ട് നന്നട്ടുകാവിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവം കൊലപാതകം. ഭാര്യക്ക് മദ്യം നൽകിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിൽ. വാമനപുരം സ്വദേശി ആദർശ് (26) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ ലീന ദമ്പതികളുടെ മകൾ രാഗേന്ദു (21)നെയാണ് കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 23നാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവ് ജി വി മന്ദിരത്തിൽ വാടക വീട്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുമ്പോഴാണ് രാകേന്ദു ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് രാജേന്ദ്രൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.വർഷങ്ങളായി പ്രണയത്തിലായിരുന്ന വ്യത്യസ്ത ജാതിയിൽ പെട്ട ഇരുവരും മാതാപിതാക്കളുടെ സമ്മതമില്ലാതെ 2020 ജനുവരിയിലാണ് വേങ്കമല ക്ഷേത്രത്തിൽ വെച്ചു വിവാഹം ചെയ്തത്. തുടർന്ന് പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് ഇരുവരും താമസിച്ചു വന്നത്. വീട്ടുകാരെ പിണക്കിയാണ് പോയതെങ്കിലും ഇടയ്ക്ക് രാകേന്ദു അമ്മയെയും സഹോദരിയെയും ഫോണിൽ വിളിക്കാറുണ്ടായിരുന്നു. വലിയ പ്രശ്നങ്ങൾ ഇല്ലാതെയാണ് രാകേന്ദുവിന്റെ ജീവിതം ആദ്യം നീങ്ങിയത്.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഇടയ്ക്കിടെ രാകേന്ദുവും ആദർശും തമ്മിൽ മദ്യപിക്കുന്നതിനെ സംബന്ധിച്ചും തർക്കവും വഴക്കും പതിവായി.മാർച്ച് 23 ന് രാത്രി പത്തര മണിയോടെ റൂമിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രാകേന്ദുവും ആദർശും തമ്മിൽ മദ്യപിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി.ആദർശ് മുറിയിൽ നിന്ന് കമ്പി എടുത്തു രാകേന്ദുവിനെ അടിക്കുകയും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കഴുത്തും പൊത്തിപിടിക്കുകയും ചെയ്തു. തുടർന്ന് ആദർശ് കഴിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ബാക്കി രാകേന്ദുവിന്റെ വായിലേക്ക് വെച്ച് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷം മുണ്ടെടുത്തു കഴുത്തിൽകെട്ടി ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു.ശേഷം ആത്മഹത്യ അന്നെന്നു വരുത്തി തീർക്കാനാണ് ആദർശ് ശ്രമിച്ചത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആദർശിനെ കുടുക്കി.പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു