അന്യ സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.