പോത്തൻകോട് : പത്രവിതരണത്തിനെത്തിയ യുവാവിനെ പോലിസ് മർദ്ദിച്ചതായി പരാതി. ശനിയാഴ്ച രാവിലെ പരിശോധനയ്ക്കിടെ പോലീസുകാരൻ പത്രവിതരണത്തിന് ബൈക്കിൽ എത്തിയ യുവാവിവിന്റെ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു. വാഹനം നിർത്തിയ ശേഷം പോലീസിനോട് പത്ര വിതരണത്തിനെത്തിയതാണെന്ന് യുവാവ് പറഞ്ഞെങ്കിലും പത്രവിതരണം നടത്തണ്ടന്ന് അസഭ്യം പറയുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന ചൂരൽ വടി കൊണ്ട് യുവാവിന്റെ പിറക് വശത്ത് മർദ്ദിക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്ത് അക്രമണം തുടരുകയാണെങ്കിൽ പത്രവിതരണം പ്രതിസന്ധിയിലാകുമെന്ന് പ്രദേശത്തെ പ്രത്രവിതരണക്കാർ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിനെ ലംഘിച്ച് പത്രവിതരണക്കാരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പത്രഏജന്റുമാരും വിതരണക്കാരും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടില്ലായെന്നും പത്രവിതരണത്തിനെത്തുന്നവരെ തടയില്ലായെന്നും
പോലീസിന്റെ ഭാഗത്തുനിന്നും പത്ര വിതരണത്തിനെത്തുന്നവർക്ക് ഏതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലായെന്നും പോത്തൻകോട് എസ്.ഐ. അജീഷ് പറഞ്ഞു.