കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69 വയസ്സുകാരനാണ് മരണമടഞ്ഞത്.
മാര്‍ച്ച് 19 ന് എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹം ടാക്സിയിലാണ് വീട്ടിലേക്ക് പോയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് മാര്‍ച്ച് 22 നാണ് കോറോണ ബാധ സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഹൃരോഗവും കാരണം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും കോറോണ വൈറസ് ബാധയില്‍ ചികിത്സയിലാണ്.