ന്യൂഡല്‍ഹി: 21 ദിവസത്തെ ലോക്ഡൗണ്‍ മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍:
തെറ്റായ വാദം ഉന്നയിച്ച് വിലക്കിന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ്.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാല്‍ ശിക്ഷ. തെറ്റായ മുന്നറിയിപ്പുകള്‍ നല്‍കിയാല്‍ ഒരു വര്‍ഷം തടവ്.
റെയില്‍, റോഡ്, വ്യോമ ഗതാഗതത്തിന് വിലക്ക്.ആശുപത്രി, നഴ്സിങ് ഹോം, പൊലീസ് സ്റ്റേഷന്, ഫയര്‍ ഫോഴ്സ്, എ.ടി.എം എന്നിവ പ്രവര്‍ത്തിക്കും.റേഷന്‍ കടകള്‍ക്കൊപ്പം പച്ചക്കറി, പാല്‍, പഴം, പലവ്യഞ്ജനങ്ങള്‍, ഭക്ഷണം, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവക്കുള്ള കടകള്‍ തുറക്കാം.ബാങ്ക്, ഇന്‍ഷുറന്‍സ്, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. സംസ്കാര ചടങ്ങില്‍ 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിന് വിലക്ക്