വെഞ്ഞാറമൂട് : ലോക്ക് ഡൗണിൽ വലയുന്ന അഞ്ഞൂറോളം വരുന്ന പാവങ്ങൾക്ക് ഉച്ചഭക്ഷണം തയാറാക്കി നെല്ലനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ജനകീയമാകുന്നു. കിടപ്പുരോഗികൾ, വയോധികർ,അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർക് ദിവസവും ഭക്ഷണം നൽകുന്നു .കൂടാതെ നൂറ്റി ഇരുപതോളം അന്യസംസഥാന തൊഴിലാളികൾക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ അവരുടെ ക്യാമ്പിൽ എത്തിക്കുന്നുണ്ട്.പഞ്ചായത്തിലെ പതിനാറുവാർഡുകളിലുമായി മുപ്പതോളം വോളന്റിയർന്മാരും പ്രവർത്തിക്കുന്നു .
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്.എസ്.കുറുപ്പ് ,.ബിന്ദു അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്.നെല്ലനാട് പഞ്ചായത്ത് കുടുംബശ്രീ പ്രവത്തകർ ആണ് പാചകം നടത്തുന്നത് വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ, സർവീസ് യൂണിയനുകൾ തുടങ്ങിയവർ കിച്ചണിലേക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നു