വെഞ്ഞാറമൂട് : വാമനപുരം എക്സൈസ് നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവുമായി ഒരാൾ അറസ്റ്റിൽ. പരമേശ്വരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം സൂക്ഷിച്ചതിന് ചുള്ളാളം ആലമുക്ക് കോണത്ത് വീട്ടിൽ സ്റ്റീഫൻ എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 1ലിറ്റർ ചാരായം പിടിച്ചെടുത്തു.
പ്രിവൻറ്റീവ് ഓഫീസർമാരായ എസ് സുരേഷ് കുമാർ, നസീർ, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്,സജിത്ത്, എന്നിവർ നേതൃത്വം നൽകി