തിരുവനന്തപുരം : കഴക്കൂട്ടത്ത് വൻ വ്യാജചാരായ വേട്ട. നെട്ടയകോണത്ത് നിർമ്മാത്തിലിരുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വ്യാജവാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മുന്നൂറ്റൻപത് ലിറ്ററോളം കോടയും അഞ്ച് ലിറ്റർ വാറ്റുചാരായവും പിടികൂടി.എക്സൈസ് സംഘം എത്തിയതറിഞ്ഞ് ചാരായ നിർമ്മാണം നടത്തിവന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു.പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ സുനിൽ കുമാർ നേതൃത്വം നൽകി
ചിത്രം : പിടികൂടിയ കോട നശിപ്പിക്കുന്നു