വെഞ്ഞാറമൂട് :നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി ചാരായം കൈവശം വച്ച കുറ്റത്തിന് മൂന്നാനക്കുഴി ചുമടുതാങ്ങി തടത്തരികത്ത് വീട്ടിൽ ആർ. വി. ഭവനിൽ രാജീവ് (34) പേരിൽ അബ്കാരി കേസെടുത്ത് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 2 ലിറ്റർ ചാരായം കണ്ടെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ .എൻ മനു, സിവിൽ എക്സൈസ് ഓഫീസർമരായ ബിജു. എസ്, മഹേഷ്. എസ്. കെ, വി. എസ്. ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജെ. മഞ്ജുഷ എന്നിവർ റെയിഡിൽ പങ്കെടുത്തു