ഇതൊന്ന് കാണണം.ഇതും കേരളത്തിലാണ് ഒരു ശുചിമുറിയ്ക്കായി ഒരു മനുഷ്യൻ പഞ്ചായത്ത് കയറി ഇറങ്ങിയത് അഞ്ചു വർഷം.ഒരു പ്രായപൂർത്തിയായ പെൺകുട്ടി അടക്കം കഴിയുന്നത് ഒരു ഷെഡ് പോലുള്ള വീട്ടിൽ വെമ്പായം താന്നിമൂട്ടിൽ രാജന്റെ ജീവിതം നരക തുല്യവും…
തിരുവനന്തപുരം : ഈ മനുഷ്യന്റെ ജീവിതം അധികാരികൾ കാണണം.ഇതും നമ്മൾ ജീവിക്കുന്ന കേരളത്തിലാണ്. ഒരു ശുചിമുറിയ്ക്കായി വെമ്പായം താന്നിമൂട്ടിൽ കണ്ണംകോട് രാജൻ വാമനപുരം മണ്ഡലത്തിൽ ആനാട് പഞ്ചായത്ത് കയറി ഇറങ്ങിയത് അഞ്ചു വർഷം.എന്നിട്ടും അർഹതയിലെന്ന് അധികൃതർ പറഞ്ഞു മടക്കിയയച്ചു.ഒരു പ്രായപൂർത്തിയായ പെൺകുട്ടി അടക്കം 5 പേർ കഴിയുന്നത് ഒരു ഷെഡ് പോലുള്ള വീട്ടിൽ. ഭാര്യയും 3മക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. മൂത്ത മകൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്, മകൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്, ഇളയ മകനാണെങ്കിൽ 70%ശാരീരിക വൈകല്യമുള്ള ഒരു കുട്ടിയാണ്. 5വർഷം മുൻപ് പഞ്ചായത്തിൽ നിന്നും മണ്ണും വീടും പദ്ധതി പ്രകാരം 7സെന്റ് ഭൂമി ലഭിച്ചിരുന്നു. ആ സ്ഥലത്തു ഒരു ഷെഡ് കെട്ടിയാണ് ഇദ്ദേഹവും കുടുംബവും ഇപ്പോഴും കഴിഞ്ഞു പോരുന്നത്. വീടിനുവേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് ഒരുപാടു പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുള്ള ഈ വീട്ടിൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള അടിസ്ഥാന സൗകര്യമുള്ള ഒരു ശുചി മുറിയോ ഒരു വീടോ 5 വർഷമായിട്ട് ഇല്ല. വൈകല്യമുള്ള മകനും, രണ്ടു സ്ത്രീകളും അടങ്ങുന്ന ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് നൽകാൻ കഴിയുന്നില്ലന്നുള്ളത് തന്നെ അധികാരികളുടെ പിടിപ്പുകേടാണ് സൂചിപ്പിക്കുന്നത്.നിലവിലെ ഈ കോവിഡ് പശ്ചാത്തലത്തിൽ ഈ കൂലിപ്പണിക്കാരന്റെ കുടുംബം എത്രത്തോളം ദയനീയമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മനുഷ്യത്വമുള്ളവരോട് വിശദീകരിക്കേണ്ടതില്ല. ഓരോ ദിവസവും വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം തള്ളി നീക്കുന്നത്.
ഇതെങ്കിലും കണ്ടു അധികാരികൾ കണ്ണ് തുടക്കണമെന്ന് അപേക്ഷ