തിരുവനന്തപുരം: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ പത്രസമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാനത്തെ
വെഞ്ഞാറമൂട് സ്വദേശിയായ പത്ര മാധ്യമ പ്രവർത്തകൻ രോഗ ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ. തിങ്കളാഴ്ചയാണ് ഓഫിസിൽ നിന്നും
പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതോടെ ജനറൽ ആശുപത്രിയിൽ എത്തിയത്.രോഗ ലക്ഷണങ്ങൾ കണ്ടതോടെ
സ്രവ പരിശോധന നടത്തുകയും ചെയ്തു. തുടർന്ന്ആം ബുലൻസിൽ വീട്ടിലെത്തിച്ച് ക്വാറന്റൈനിലാക്കുകയും ചെയ്യുകയായിരുന്നു. സ്രവ പരിശോധനാ ഫലം ഇന്നോ മറ്റന്നാളോ ലഭിക്കും.പരിശോധനാ ഫലം പോസിറ്റീവായാൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,മന്ത്രിമാർ , മാധ്യമ പ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് നിരീക്ഷണത്തിൽ പോകേണ്ടി വരിക.നിലവിൽ ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്