തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് പോസിററീവ് കേസുകൾ ഇല്ല. ഇന്ന് ജില്ലയിൽ പുതുതായി 586 പേർ രോഗനിരീക്ഷണത്തിലായി
409 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
ജില്ലയിൽ 5359പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 28 പേരെ പ്രവേശിപ്പിച്ചു.
18 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രികളിൽ 112 പേർ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്ന് 223 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 166 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
ജില്ലയിൽ 21 സ്ഥാപനങ്ങളിൽ ആയി 887 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്