,
തിരുവനന്തപുരം : വെഞ്ഞാറമൂട് പോലീസ് പിടികൂടിയ രണ്ട് റിമാന്റ് പ്രതികൾക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.വാമനപുരത്ത് നിന്നും പിടികൂടിയ ചാരായ കേസിലെ പ്രതിക്കും,തേമ്പാമ്മൂട് നിന്നും പിടികൂടിയ വെട്ടു കേസിലെ പ്രതിക്ക് ആണ് കോവിഡ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ വെഞ്ഞാറമൂട് സ്റ്റേഷനിൽ ഉള്ള 15 പോലീസുകാർ കൂടി നിരീക്ഷണ പോകുന്ന അവസ്ഥയിലാണ്.നേരത്തെ അബ്കാരി പ്രതിക്ക് കോവിഡ് ഉണ്ടായതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും 36 പോലീസുകാർ,എം.എൽ.എ ഡികെ മുരളി,പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് .കുറുപ്പ് ഉൾപ്പെടെ 80 ഓളം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.സമൂഹ വ്യാപനം ഉൾപ്പെടെ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം