തിരുവനന്തപുരം: തിരുവനന്തപുരത്ത് തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു, മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസുള്ള തെലുങ്കാന സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത് . കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നു. പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എം.ല്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ (മെയ് 27) മരിച്ചു. സ്രവ പരിശോധനാ ഫലം ഇന്നു ലഭിച്ചു. പോസിറ്റീവാണ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനാകില്ല. മതാചാരങ്ങള്‍ പാലിച്ചു കൊണ്ട് ഇവിടെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മരിച്ചയാളുടെ ഭാര്യയും രണ്ടു കുട്ടികളും മറ്റ് രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുന്നു.