നെടുമങ്ങാട്: കോണ്‍ഗ്രസ് ഉഴമലയ്ക്കല്‍ മണ്ഡലം കമ്മിറ്റി ഓഫീസും ജി.കാര്ത്തികേയന് സ്മാരക ഹാളും ചേര്‍ന്ന രാജീവ് ഭവന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.ഇന്ധന വിലയുടെ രണ്ടിരട്ടിയിലധികം നികുതിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്‍.ബാബു അധ്യക്ഷനായി.അടൂര്‍ പ്രകാശ് എംപി, കെ.എസ്.ശബരീനാഥന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, വിതുര ശശി, പി.എസ്.പ്രശാന്ത്, ആനാട് ജയന്, മലയടി പുഷ്പാംഗദന്, എം.ടി. സുലേഖ, എസ്.കുട്ടപ്പന് നായര്‍, എ.ഒസന്‍കുഞ്ഞ്, അരുവിയോട് സുരേന്ദ്രന്, പി.എസ്.കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
Flash
എ.ആര്. ക്യാമ്പിലെ നഗരൂർ സ്വദേശിയായ പൊലീസുകാരന് കോവിഡ്, തലസ്ഥാനത്ത് കടുത്ത ജാഗ്രത