ചിറയിൻകീഴ്: ഡോ എ സമ്പത്ത് എം.പിയായിരിക്കെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പെരുമാതുറ പി.എച്ച്.സിക്കായി അനുവദിച്ച പാലിയേറ്റീവ് കെയർ ആംബുലൻസ് അഞ്ച് മാസം കഴിഞ്ഞിട്ടും ആശുപത്രിക്ക് കൈമാറാതെ ഇലക്ഷൻ മുന്നിൽ കണ്ട് നടത്തിയ രാഷ്ട്രിയ നാടകമാണെന്ന് ആരോപിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9:30 ന് പെരുമാതുറ പി.എച്ച്.സിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ: തോന്നക്കൽ ജമാൽ ഉദ്ഘാടനം ചെയ്യും. ധർണ്ണയിൽ ലീഗ് ജില്ലാ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കബീർ കടവിളാക്കം, ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ കരീം,മുസ്ലിം ലീഗിന്റെയും, പോഷക സംഘടനകളുടെയും ജില്ലാ-മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുനീർ കൂരവിള,ജനറൽ സെക്രട്ടറി നവാസ് മാടൻവിള എന്നിവർ അറിയിച്ചു.