തിരുവനന്തപുരം: ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വെള്ളനാട് സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ വേളാവൂർ വൈദ്യൻക്കാവ് ക്ഷേത്രത്തിൽ എത്തി കുഞ്ഞിന്റെ നേർച്ച നടത്താനാണ് ഭാര്യയും ബന്ധുക്കൾക്കും ഒപ്പം ഇവിടെ രണ്ട് ദിവസം മുൻപ് എത്തിയത്. ഇയാളും ഭാര്യയും ബൈക്കിലും കുഞ്ഞും ബന്ധുക്കളും ഓട്ടോയിലുമാണ് എത്തിയത്. സമീപത്തെ കടയിൽ നിന്നും ചായ കുടിച്ചതായും നാട്ടുകാർ പറയുന്നു. രോഗം സ്ഥിരീകരിച്ചതോടെ ക്ഷേത്രം അടപ്പിച്ചു. ശാന്തി ഉൾപ്പെടെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയതായും. പ്രദേശത്ത് അതീവ ജാഗ്രത വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുജാത ഓൺലൈൻ വാർത്തയോട് പറഞ്ഞു